Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A.S. Kavita

Wayanad

ഉ​ന്ന​തി​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ കേ​ട്ട് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ.​എ​സ്. ക​വി​ത​യു​ടെ പ​ര്യ​ട​നം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഉ​ന്ന​തി​ക​ളി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ.​എ​സ്. ക​വി​ത പ​ര്യ​ട​നം ന​ട​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ വ​ട​ക്ക​നാ​ട് ഈ​ച്ച​ക്കു​ന്ന് ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​ര്യ​ട​നം താ​നു​ക്കു​ണ്ട് ഉ​ന്ന​തി, വ​ള്ളു​വാ​ടി ഉ​ന്ന​തി, തി​രു​വ​ന്നൂ​ർ ക്ഷേ​ത്രം, തി​രു​വ​ന്നൂ​ർ കു​റു​മ കോ​ള​നി, കോ​ളൂ​ർ കോ​ള​നി, മു​ത്ത​ങ്ങ ആ​ല​ത്തൂ​ർ ഉ​ന്ന​തി, ക​ണ്ടാ​ളം​കു​ണ്ട് ഉ​ന്ന​തി, ക​ള​നാ​ടി​ക്കൊ​ല്ലി ഉ​ന്ന​തി, ക​ർ​ണ്ണാ​ൽ ഉ​ന്ന​തി, കോ​ട്ടൂ​ർ കു​റു​മ ഉ​ന്ന​തി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി.

പ​ര്യ​ട​ന​ത്തി​നി​ടെ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് നാ​ട്ടു​കാ​ർ സ്ഥാ​നാ​ർ​ഥി​യെ അ​റി​യി​ച്ച​ത്. മി​ക്ക ഉ​ന്ന​തി​ക​ളി​ലേ​ക്കും സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡു​ക​ള​ട​ക്കം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ജീ​വി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ലെ പു​ള​യാ​ടി അ​ച്ചു​ത​ൻ അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച് അ​നു​ഗ്ര​ഹം തേ​ടു​ക​യും പൗ​ര​പ്ര​മു​ഖ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തു. പ​ര്യ​ട​ന​ത്തി​ൽ നൂ​ൽ​പ്പു​ഴ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ൻ​ചാ​ർ​ജ് പി.​ആ​ർ. ല​ക്ഷ്മ​ണ​ൻ, സു​രേ​ന്ദ്ര​ൻ ആ​വേ​ത്താ​ൻ, ര​ഞ്ജി​നി അ​ര​വി​ന്ദ​ൻ, ധ​ന്യ വി​നോ​ദ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ, മു​കു​ന്ദ​ൻ മാ​ത​മം​ഗ​ലം, പ്രേ​മ​ൻ പ​ച്ചാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up